Advertisements
|
മലയാളത്തിലെ എഴുത്തിന്റെ കുലപതി യാത്രയായി ; എം.ടി. ഇനി ദീപ്തസ്മരണ
ജോസ് കുമ്പിളുവേലില്‍
കോഴിക്കോട് :മലയാളിയുടെ മനസ്സിലെ അര്‍ത്ഥദീര്‍ഘമായ ആ ദ്വയാക്ഷരം എംടി എന്ന എഴുത്തിന്റെ മഹാപ്രതിഭ യാത്രയായി. മലയാളിയുടെ ഹൃദയത്തില്‍ കഥകള്‍ മെനഞ്ഞ മനസില്‍ നോവല്‍ രചിച്ച എഴുത്തിന്റെ കുലപതി എംടി വാസുദേവന്‍നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. ഡിസം. 25 ന്
രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു എം.ടി വാസുദേവന്‍ നായരുടെ (91) അന്ത്യം.
എം.ടിയോടുള്ള ആദരസൂചകമായി ഡിസം. 26, 27 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു 25 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.
എംടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കും.
എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു, ഇതിഹാസമായിരുന്നു എം.ടി. മനുഷ്യന്റെ മനോവ്യഥയും സംഘര്‍ഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകള്‍ക്ക് പകര്‍ന്നു നല്‍കിയ എഴുത്തിന്റെ പുണ്യം. സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സര്‍ഗതീവ്രതയുടെ ആള്‍രൂപം.. മുഖവുരകളാവശ്യമില്ലാത്ത, സമാനതകളില്ലാത്ത വൈഭവം. കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സൂക്ഷ്മത അങ്ങനെ എന്തു പറഞ്ഞു വിശേഷിപ്പിച്ചാലും മതിയാവില്ല എംടി എന്ന അക്ഷരനായകനെ.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍...
സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യ. സംസ്കാരം വ്യാഴാഴ്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
1933 ജൂലായ് 15~ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി വാസുദേവന്‍ നായര്‍ ജനിച്ചത്. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കള്‍. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953~ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകന്‍. തുടര്‍ന്ന് 1956 പത്രപ്രവര്‍ത്തകനായി മാതൃഭൂമിയില്‍ സബ് എഡിറ്ററായി.
നോവല്‍ ചെറുകഥ തിരക്കഥ, നാടകം, ബാലസാഹിത്യം യാത്രാവിവരണം ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും ചിരപ്രതിഷ്ഠ നേടി സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ എ.ടി. പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ളാസിക്ക് സിനിമകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട് 2006 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു, ജ്ഞാനപീഠം കയറിയ എഴുത്തുകാരന്‍, എഴുത്തച്ഛന്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്ക്കാരം, ജെ.സി. ദാനിയേല്‍ പുരസ്ക്കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികള്‍ നേടി തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 11 തവണയും നേടി മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു
വായനയിലും എഴുത്തിലും താല്‍പ്പര്യം കാണിച്ച എംടി ആദ്യകാലത്ത് കവിതയാണ് എഴുതിയിരുന്നത്. പിന്നീട് ഗദ്യത്തിലേക്കു വഴിമാറി വിക്ടോറിയയിലെ പഠനകാലത്ത് വായനയും എഴുത്തും ലഹരിയായി 'രക്തം പുരണ്ട മണ്‍തരികള്‍' എന്ന ആദ്യ കഥാസമാഹാരം അക്കാലത്താണു പ്രസിദ്ധീകരിച്ചത്.
കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് കുറച്ചുനാള്‍ അധ്യാപകനായും ഗ്രാമസേവകനായും ജോലി ചെയ്തു. 1957 ല്‍ മാത്യഭൂമി ആഴ്ചപ്പതിപ്പില്‍ ജോലിക്കു ചേര്‍ന്നു. നാലുകെട്ട് ആണ് പുസ്തകരൂപത്തില്‍ വന്ന ആദ്യനോവല്‍ അതിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു മലയാളത്തിലെ സാഹിത്യ പത്രപ്രവര്‍ത്തനത്തെ പുതിയ ദിശയിലേക്കു നയിക്കാന്‍ എംടിക്കു കഴിഞ്ഞു. മലയാളത്തില്‍ പില്‍ക്കാലത്തു തലയെടുപ്പുള്ളവരായി വളര്‍ന്ന മിക്ക എഴുത്തുകാരെയും പ്രോല്‍സാഹിപ്പിച്ചതും അവരുടെ രചനകള്‍ പ്രസിദ്ധീകരിച്ചതും എം.ടിയായിരുന്നു. 1965 ല്‍ മുറപ്പെണ്ണ് എന്ന ചെറുകഥ തിരക്കഥയാക്കിയാണ് സിനിമയിലെ തുടക്കം ആദ്യ സംവിധാന സംരംഭമായ നിര്‍മാല്യത്തിന്റെ രാഷ്ട്രപതിയുടെ സ്വര്‍ണപ്പതക്കം ലഭിച്ചു അന്‍പതിലേറെ സിനിമകള്‍ക്കു തിരക്കഥയെഴുതി അവയില്‍ പലതും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മിക്കതും വാണിജ്യ വിജയങ്ങളുമായി വന്‍ വിജയം കൊയ്തു.പ്രധാന കൃതികള്‍ കാലം നാലുകെട്ട്, അസുരവിത്ത്, രണ്ടാമൂഴം മഞ്ഞ്, പാതിരാവും പകല്‍ വെളിച്ചവും (നോവല്‍), ഇരുട്ടിന്റെ ആത്മാവ് ഓളവും തീരവും കുട്ടേ്യടത്തി സ്വര്‍ഗം തുറക്കുന്ന സമയം വാനപ്രസ്ഥം, ദാര്‍~എസ്~സലാം ഓപ്പോള്‍ നിന്റെ ഓര്‍മയ്ക്ക് (കഥകള്‍) ഓളവും തീരവും മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സാപ്നങ്ങള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്വാര സുകൃതം, പരിണയം (തിരക്കഥ), കാഥികന്റെ കല, അങ്ങനെ നീണ്ട നിരതന്നെയുണ്ട്.
എം.ടിയുടെ നോവലുകളിലെ പല കഥാപാത്രങ്ങളും ഒന്നിന്റെ തുടര്‍ച്ചകളാണ്.പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭായയാണു യാത്രയായത്. മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി. കവിത എഴുതാത്ത കവി എന്നദ്ദേഹത്തെ വിളിച്ചവരുണ്ട്. എന്നാല്‍ മലയള കഥയെ നോവല്‍ സാഹിത്യത്തെ കവിതയുടെ ലാവണ്യത്തിന്റെ പട്ടു ധരിപ്പിച്ച് ഭാഷാ വസന്തമാക്കിയ എഴുത്തുകാരനാണ് എ.ടി. എംടിയ്ക്ക് സമം വെയ്ക്കാന്‍ എംടി മാത്രം.കണ്ണാടിയിലെന്ന പോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളായിരുന്നു എംടിയുടേത് അദ്ദേഹത്തിന്റെ കരസ്പര്‍ശമേറ്റതെല്ലാം മലയാളി ഏറ്റുവാങ്ങി സാഹിത്യം സിനിമ പത്രപ്രവര്‍ത്തനം തുടങ്ങി തൊട്ടതെല്ലാം പൊന്‍ സൂര്യനായി.മലയാളത്തെ വിസ്മയിപ്പിച്ച മഹാനായ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഇനി ഓര്‍മകളുടെ നാലുകെട്ടില്‍ മയങ്ങും. 1958ലാണ് എംടിയുടെ നാലുകെട്ട് എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ നോവലിന് തന്നെ കേരള സാഹിത്യ പുരസ്കാരം ലഭിച്ചു.1973ല്‍ ആദ്യമായി സംവിധാനം ചെയ്ത നിര്‍മാല്യം എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണപ്പതക്കം നേടി.
കുട്ടേ്യടത്തി', 'ഓപ്പോള്‍' തുടങ്ങിയ ചെറുകഥകള്‍ സ്വന്തമായ ഒരു ഭാഷയും ശൈലിയുമുള്ള കഥാകൃത്ത് എന്ന മേല്‍വിലാസം എംടിക്ക് നേടിക്കൊടുത്തു.നാലുകെട്ട് എന്ന നോവലാണ് എംടിക്ക് മലയാള സാഹിത്യത്തിന്റെ മുന്‍നിരയില്‍ എത്തിച്ചത്.
പിന്നീട് ഭീമനെ കേന്ദ്രകഥാപാത്രമാക്കിയുളള രണ്ടാമൂഴം എന്നും വായിക്കപ്പെടേണ്ട മലയാളകൃതികളുടെ പട്ടികയില്‍ ഇടംപിടിച്ചു. എം.ടിയുടെ ഭാവസാന്ദ്രമായ ഓരോ രചനയ്ക്കു പിന്നിലും മിടിക്കുന്ന ഒരു ജീവിതം മറഞ്ഞിരുപ്പുണ്ട്. കഥയില്‍ തെളിയുന്ന ഓരോ കഥാപാത്രത്തിനു പിന്നിലും ജീവിച്ചിരിക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരനുണ്ട്. സഹോദരിമാരില്ലാത്തതിന്റെ ദുഃഖം കുട്ടിക്കാലത്തു താന്‍ അനുഭവിച്ചിരു ന്നതിനേപ്പ റ്റി എം.ടി. തുറന്നു പറഞ്ഞിട്ടുണ്ട്.
യൂറോപ്പിലെ പ്രശസ്തമായ ഫ്രാങ്ക്ഫര്‍ട്ടിലെ ബുക്ക് മെസെയില്‍ 2007 ല്‍ പങ്കെടുക്കാനെത്തിയ എംടിയുമായി നേരിട്ടു കാണാന്‍ ഇടയായത് പ്രവാസിഓണ്‍ലൈന്റെ ജീവിതത്തിലെ ഒരു അസുലഭ മുഹൂര്‍ത്തമായി കണക്കാക്കുന്നു. എഴുത്തിന്റെ കുലപതിയും മലയാളത്തിന്റെ സുകൃതവുമായി ഏഴരപ്പതിറ്റാണ്ടുകാലം വാക്കുകളുടെ വിസ്മയം തീര്‍ത്ത എംടി എന്ന രണ്ടക്ഷര ഭീഷ്മാചാര്യന്റെ സ്മരണയ്ക്കു മുന്നില്‍ കൂപ്പുകൈകളോടെ പ്രണാമം. |
|
- dated 25 Dec 2024
|
|
Comments:
Keywords: India - Otta Nottathil - mt_vasudevan_nair_dead India - Otta Nottathil - mt_vasudevan_nair_dead,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|